വിധി

അറിവും അനുഭവവും കൊണ്ട് മനുഷ്യർ നേട്ടങ്ങളുടെ കൊടുമുടിയേറിയ ഈ കാലഘട്ടത്തിൽ പോലും എല്ലാം വിധിയെന്ന് പരിതപിക്കുന്നവരുണ്ട്. ജീവിതത്തിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ, പ്രതീക്ഷയ്ക്കപ്പുറം ആഗ്രഹങ്ങൾ സഫലമാവുമ്പോൾ, അപ്രതീക്ഷിതമായി സംഭവിക്കുന്ന വിയോഗങ്ങൾ എന്നിവ ഈ വിശ്വാസത്തെ ഉറപ്പിക്കുന്നതായി കാണാം.

എന്നാൽ ചിന്തകൾ ശീലങ്ങളായും, ശീലങ്ങൾ സ്വഭാവമായും, ആ സ്വഭാവം പിന്നീട് വിധിയായും പരിണമിക്കുമെന്ന് മഹത്തുക്കൾ രേഖപ്പെടുത്തുന്നു. സ്വന്തം കൈരേഖയും ശിരോലിഖിതങ്ങളും സ്വയം രചിക്കാനുള്ള ആർജ്ജവം ഓരോ മനുഷ്യനും ആർജ്ജിക്കാനാവട്ടെ. അതോടൊപ്പം നാടിൻ്റെ ഭാഗധേയവും.