ആചരണത്തിനായുള്ളതെന്തോ അതാണ് ആചാരങ്ങളെന്ന് ഭാരതീയ സംസ്കൃതി.ഭാരതീയ സംസ്കൃതി നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെടുത്തിയ മൂല്യങ്ങളെ പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കുന്ന പദ്ധതികളാണ് ആചാരങ്ങൾ.
വിശ്വാസങ്ങൾക്കപ്പുറത്ത് ശാസ്ത്രീയവും യുക്തിഭദ്രവുമായ വിശദീകരണങ്ങൾ ഭാരതീയ ആചാര പദ്ധതികൾക്കെല്ലാമുണ്ട്.കൈകൾ കൂപ്പി നമസ്തേ പറയുന്നതും പ്രാർത്ഥിക്കുന്നതും ഭാരതം രൂപപ്പെടുത്തിയ ആചാരമായിരുന്നു.നിലത്തിരുന്ന് ആഹാരം കഴിക്കുക വളരെ ശ്രേയസ്കരമായ ആചാരപദ്ധതിയാണ്.മനുഷ്യ ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയാനും, ആരോഗ്യത്തോടെ ജീവിക്കാനും, പരിസ്ഥിതി സംരക്ഷണത്തിനും, ജൈവ വൈവിധ്യത്തെ നിലനിർത്താനുമൊക്കെ നമ്മുടെ പൂർവ്വീകർ രൂപപ്പെടുത്തിയ ആചാരങ്ങളെ അറിയാൻ ശ്രദ്ധിക്കാം.
വരയിലൂടെ എഴുതി കാലക്രമേണ കൈയ്യക്ഷരം കേമമാക്കുന്നതു പോലെയാണ് ജീവിതയാത്രക്ക് ആചാരങ്ങൾ.സ്വജീവിതത്തിനും,സമൂഹ ജീവിതത്തിനും കരുത്തും കാമ്പും നൽകുന്നു ആചാരങ്ങൾ.ആത്മനിയന്ത്രണത്തോടെ അടുക്കും ചിട്ടയും നിഷ്ഠയോടെ ശീലിക്കാൻ അത് നമ്മെ പഠിപ്പിക്കുമെന്ന് സംസ്കൃതി .
ദൈനംദിന ജീവിതത്തിൽ.
സ്വഭാവ രൂപീകരണത്തിൽ.
സംഘം ചേരലിൽ.
പ്രാർത്ഥനാ യജ്ഞങ്ങളിൽ.
പൊതുയിടങ്ങളിൽ. ഒക്കെ സ്വാഭാവികമായി രൂപീകൃതമാവുന്ന അച്ചടക്കത്തിലേക്ക് ആചാരങ്ങൾ നമ്മെ നയിക്കുന്നു .കാലോചിതമായ പുനർവായനയിലും, പൗരാണികത മറന്നു പോകാതെ ,നാടിനും വീടിനും അവനവനു തന്നെയും, അടിസ്ഥാനമുണ്ടാക്കാൻ ആചാരങ്ങളിലൂടെ ഏവർക്കും സാധിക്കട്ടെ.