എട്ടാം നൂറ്റാണ്ടിൽ, ഇന്നേക്ക് ഏകദേശം 1300 കൊല്ലം മുൻപ്, പിറവം മേൽപ്പാഴൂർ മനയിൽ ജനിച്ച്, കാലടിയിൽ വളർന്ന്, ചെറുപ്രായത്തിൽ സന്യാസിയായി, ആദ്ധ്യാത്മികതത്വങ്ങളും, പ്രാപഞ്ചികസത്യവും, കടഞ്ഞെടുത്ത വേദോപനിഷത്തുക്കൾക്ക് ഭാഷ്യം ചമച്ച അദ്വൈതാചാര്യൻ, ശ്രീമദ് ശങ്കരാചാര്യ സ്വാമികൾ, കേരളത്തെ ഭാരതത്തിലും, ഭാരതത്തെ ലോകത്തിലും രേഖപ്പെടുത്തിയ ജ്ഞാനസ്വരൂപമാണ്!
കേവലം മുപ്പത് വർഷത്തെ സമർപ്പിതജീവിതത്തിൽ ഭാരതീയ സംസ്കൃതിയെ പുനസ്ഥാപിച്ച് സർവ്വജ്ഞപീഠമേറിയ ജഗദ് ഗുരുവിൻ്റെ ജീവചരിത്രം ശങ്കര ദിഗ് വിജയമെന്ന അന്യൂനനാമത്താൽ, ജ്ഞാന ജൈത്രയാത്രയെ സൂചിപ്പിക്കുന്നു.
ഗോവിന്ദ ഭഗവദ്പാദർ എന്ന ഗോവിന്ദയോഗിയുടെ ശിഷ്യനായ ശങ്കരാചാര്യർ ഭാരതത്തിൻ്റെ നാലു ദിക്കിലും, അദ്വൈത ദർശന പ്രചരണാർത്ഥം, തൻ്റെ നാലു ശിഷ്യന്മാരുടെ കീഴിൽ സ്ഥാപിച്ച പാഠശാലകൾ, സനാതന ധർമ്മപ്രചാര കേന്ദ്രങ്ങളുമാണ്.
ഹസ്തമലകാചാര്യൻ്റെ കീഴിൽ, കിഴക്ക്, പുരിയിൽ ഗോവർദ്ധന മഠം, സുരേശ്വരാചാര്യൻ നയിക്കുന്ന തെക്ക്,കർണ്ണാടകത്തിലെ ശൃംഗേരി മഠം, പദ്മപാദാചാര്യൻ്റ നേതൃത്വത്തിൽ പടിഞ്ഞാറ്, ദ്വാരകയിലെ ശാരദാ മഠം, തോടകാചാര്യൻ നിയന്ത്രിക്കുന്ന വടക്ക്, ബദരീനാഥിലെ ജ്യോതിർ മഠം എന്നിവ ശങ്കരാചാര്യരുടെ ദർശനങ്ങൾ, ലോകനന്മയ്ക്കായി, നിസ്വനരായ സന്യാസി സമൂഹം അക്ഷീണം വിതരണം നടത്തുന്ന സരസ്വതീ ക്ഷേത്രങ്ങളും, അശരണ സത്രങ്ങളുമാണ്.
ജഗദ്ഗുരു ആദി ശങ്കരാചാര്യർ രചിച്ച ഭജഗോവിന്ദം, വേദാന്ത സാരാംശമാണെന്നതിനാൽ, ഇരുൾ മൂടിയ ജീവിതങ്ങളിൽ, കുടുംബം, ധനം, പരസ്പരസ്നേഹം, സത്യം, ഈശ്വരൻ, എന്നീ അറിവിൻ്റെ വെളിച്ചം തെളിച്ച്, കാന്തി പരത്തുന്ന ലളിതവും ദിവ്യവുമായ കാവ്യസൃഷ്ടി കൂടിയാണ്.
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
സംപ്രാപ്തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി
ഡു കൃഞ് കരണേ
നാരീ സ്തനഭര നാഭീദേശം
ദൃഷ്ടാ മാ ഗാ മോഹാവേശം
ഏതൻമാംസ വസാദി വികാരം
മനസി വിചിന്തയ വാരം വാരം
നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതം അതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം
ബാലസ്താവത് ക്രീഡാസക്ത:
തരുണസ്താവത്
തരുണീ സക്ത:
വൃദ്ധസ്താവത്
ചിന്താസക്ത:
പരമേ ബ്രഹ്മണി കോപി ന സക്ത:
സത്സംഗത്വേ നിസ്സംഗത്വം
നിസംഗത്വേ നിർമോഹത്വം
നിർമോഹത്വേ നിശ്ചലതത്വം
നിശ്ചല തത്വേ ജീവൻ മുക്തി:
ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഡ:
ഉദര നിമിത്തം ബഹുകൃത വേഷ:
യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ
ഭഗവദ്ഗീതാ കിഞ്ചിതധീതാ
ഗംഗാജല ലവ കണികാ പീതാ
സകൃദപി യേന മുരാരി സമർച്ചാ
ക്രിയതേ തസ്യയമോപി ന ചർച്ചാ
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്താരേ
കൃപയാ പാരേ, പാഹി മുരാരേ
ശത്രൗ മിത്രേ പുത്രേ ബന്ധൗ മാ കുരു യത്നം വിഗ്രഹ സന്ധൗ സർവസ്മിന്നപി പശ്യാത്മാനാം സർവ്വത്രോത്‌സൃജ ഭേദാജ്ഞാനം
കാമം ക്രോധം ലോഭം മോഹം
ത്യക്ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാന: വിഹീനാ മൂഢാ:
സ്തേ പച്യന്തേ നരകനിഗൂഢാ:
പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരം
ജാപ്യസമേത സമാധി വിധാനം
കുർവവധാനം മഹദവധാനം
ഗുരുചരണാംബുജ നിർഭര ഭക്ത:
സംസാരാദചിരാദ് ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷസി നിജ ഹൃദയസ്ഥം ദേവം
മരണഭയത്തിൽ നിന്നുള്ള മോചനത്തിന് ഭഗവദ് നാമം ജപിക്കുകയാണ് ഉത്തമം. പണത്തിലും ഭൗതികലഹരികളിലുമുള്ള ആർത്തി വെടിഞ്ഞ്, മനോനിയന്ത്രണത്തിലും ആത്മസംയമനത്തിലും സന്തോഷം കണ്ടെത്തണം.
അതതു ജീവിത ദശകളിൽ നമുക്ക് തോന്നുന്ന ഭ്രമം ചപലവും അസ്ഥിരവുമത്രേ. സ്നേഹവും ബന്ധങ്ങളും നേട്ടങ്ങളിലധിഷ്ഠിതമാകരുത്. ഭഗവദ് ഗീത, സഹസ്ര നാമങ്ങൾ, ഈശ്വരകീർത്തനങ്ങൾ എന്നിവയാണ് മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗം.
ഗുരുപൂജയിലൂടെയും,സജ്ജനസംസർഗ്ഗത്താലും, ഭോഗ വൈരാഗ്യത്താലും, ആത്മബോധമുണ്ടായിക്കഴിഞ്ഞാൽ ഒരുവനെ ദുഃഖം ഒരിക്കലും ഗ്രസിക്കില്ല. ശാന്തിയുടേയും ആനന്ദത്തിൻ്റെയും സമ്മേളനത്തിൽ ആ ബ്രഹ്മജ്ഞൻ അമരത്വം പ്രാപിച്ച് ഈശ്വരൻ തന്നെയാവുന്നു.