അനുഭവങ്ങളുടെ നിറവിൽ നിന്നും മനസ്സിനുണ്ടാകുന്ന സംതൃപ്തിയാണ് ആനന്ദം. നേട്ടങ്ങളെപ്പറ്റി ആകുലപ്പെടാതെയാവുന്നതിനാൽ പരമമായ സത്യവും, ജ്ഞാനവും, തത്വവും, ആനന്ദം തന്നെയത്രേ.
ഏർപ്പെടുന്ന കൃത്യങ്ങൾ പൂർണ്ണ ഫലം നൽകുമ്പോഴോ പ്രിയപ്പെട്ടവർക്ക് അതിപ്രിയമായത് ഭവിക്കുമ്പോഴോ അഗാധമായ അദ്ധ്യാത്മാനുഭവങ്ങൾ സംഭവിക്കുമ്പോഴോ ആനന്ദം നമ്മിൽ നിറയും. സ്വാർഥ ചിന്തകളിൽ അഭിരമിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം സ്ഥിരമല്ല. എന്നാൽ നിസ്വാർഥ സ്നേഹവും അപരോന്മുഖതയും നിറഞ്ഞ മനസ്സോടെയാവുമ്പോൾ എന്നും നിലനിൽക്കുന്ന ആനന്ദം അനുഭവിക്കാൻ കഴിയും.