പരിശ്രമം

നമ്മുടെ ജീവിതയാത്രയുടെ ജീവനമന്ത്രമാണ് പരിശ്രമം. വിജയങ്ങൾ നേടാൻ അത്യാവശ്യമായ ഗുണവും കൂടിയാണത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിത വിജയം നേടിയവരൊക്കെ നിരന്തര പരിശ്രമശാലികളത്രേ. സ്വപ്രയത്നത്താൽ കൂട് പൊട്ടിച്ച് പുറത്തിറങ്ങുമ്പോൾ മാത്രമേ പുഴു പൂമ്പാറ്റയായി പരിണമിക്കുകയുള്ളൂ.

ആദ്യ ശ്രമത്തിൽ തന്നെ ചരിത്രമെഴുതിയവരില്ല. എല്ലാ വിജയങ്ങൾക്കും മുൻപ് പരാജയം ഉണ്ടായിട്ടുണ്ട്. എന്നാൽ ശുഭാപ്തിവിശ്വാസവും പരിശ്രമശീലവും വിജയം നിസ്സംശയം കൊണ്ടുവരും. നിതാന്ത പരിശ്രമത്തിലൂടെ ജീവിതവിജയം എല്ലാവർക്കും നേടാനാവട്ടെ.