ചിന്ത

നമ്മുടെ ചിന്തയാണ് നാം. വ്യക്തിയിൽ രൂപം കൊള്ളുന്ന ചിന്തകൾ സാമൂഹ്യ മാറ്റങ്ങൾക്ക് കാരണമാവുന്നു എന്ന് മാനവ ചരിത്രം. നമ്മെ നയിക്കുന്നത് പൂർവ്വാർജ്ജിത അറിവും അനുഭവവും ഭാവനയുമാണ്. ചിന്തകളിൽ നിന്ന് സ്വഭാവവും അതിൽ നിന്ന് ഭാഗധേയവും തീരുമാനിക്കപ്പെടുന്നു.

ചിന്തകളിൽ അഭിനിവേശം കൂടി നിറയുമ്പോൾ അത് മുന്നോട്ട് കുതിക്കാനുള്ള അതിശക്തമായ പ്രേരകശക്തിയായി മാറും. സാമൂഹിക മാറ്റങ്ങൾ, നവോത്ഥാന മുന്നേറ്റങ്ങൾ, വ്യക്തിവിപ്ലവങ്ങൾ എന്നിവയ്ക്ക് ചിന്തകൾ ചാലകശക്തിയാവുന്നത് അങ്ങനെയാണ്. സദ് ചിന്ത ഉണർത്താനും പുലർത്താനും വളർത്താനും ഏവർക്കും കഴിയട്ടെ.