പരീക്ഷണങ്ങളിലൂടെ സംശയനിവൃത്തി പരിപൂർണ്ണമാവുന്നതാണ് ബോദ്ധ്യം. അത് സ്വാനുഭവങ്ങളിലൂടെ സ്ഥുടം ചെയ്തു ലഭിക്കുന്നതു കൂടിയായാൽ നമുക്ക് ഉൾക്കരുത്തും ദിശാബോധവും നൽകും. ഉത്തമബോദ്ധ്യം നേടാൻ സ്വകർമ്മത്തിൽ നിഷ്ഠ പുലർത്തിയാൽ മാത്രം മതി.
ജീവിതത്തിൻ്റെ ഇന്ധനമായ ബോദ്ധ്യം നമ്മിൽ അപാരവും അനന്തവുമായ ഉൾക്കരുത്ത്, നിർഭയത, സംയമനം, മൂല്യബോധം, കർമ്മകുശലത എന്നിവ സൃഷ്ടിക്കും. സാധനയിലൂടെ നേടിയെടുക്കുന്ന ഉത്തമബോദ്ധ്യങ്ങൾ ലോകഹിതത്തിനായി പ്രയോജനപ്പെടുത്താൻ ഏവർക്കും കഴിയട്ടെ.