ആശയ വിനിമയമാണെല്ലാം

എല്ലാ ജീവസമൂഹങ്ങൾക്കും വളർച്ചയും, പുരോഗതിയും നേടാനായതിന്റെ ചരിത്രം പഠിച്ചാൽ, കൃത്യമായ ആശയ വിനിമയത്തിൻ്റെ പ്രാധാന്യം കാണാനാവും. എപ്പോഴൊക്കെ ആശയം പങ്കുവെയ്ക്കുന്നതിന് തടസ്സം നേരിട്ടുവോ, അപ്പോഴെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.

മനുഷ്യർക്കാകട്ടെ, മനോഭാവവും, കാഴ്ചപ്പാടും സംശുദ്ധമാക്കാനും, കൂടുതൽ കർമ്മോത്സുകരും ഊർജ്ജസ്വലരുമായി മാറാനും അഭിപ്രായപങ്കുവെയ്ക്കലുകൾ സഹായിക്കുന്നതായി കാണാം. അതിനാലാണ് വ്യക്തിത്വ വികാസ പദ്ധതികളിൽ ആശയ വിനിമയ നൈപുണ്യം പ്രഥമഗണനീയമായി ഭവിക്കുന്നത്.