ഉറച്ച തീരുമാനം

ജീവിതം കരുത്തുറ്റതും, സ്വാഭാവികവുമായി തീരുന്നത്, ഉറച്ച തീരുമാനങ്ങളുടെ സമ്മേളനമാവുമ്പോൾ മാത്രമാണ്. സമയോജിതമായി, കൃത്യവും, വ്യക്തവുമായ തീരുമാനങ്ങളെടുക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുകയെന്നത് നിർഭയതയുടേയും ഇച്ഛാശക്തിയുടേയും ദൃഷ്ടാന്തമാണ്.

ഇന്ദ്രിയഗോചരമായ കാഴ്ചകൾക്കപ്പുറത്ത്, ദൃശ്യമാവുന്ന അകക്കണ്ണിന്റെ ബോധ്യവും, ദിശാസൂചികയുമാണ് ധീരമായ ചുവടുവെപ്പുകൾക്കുള്ള കരുത്ത്. ഏറെ ശ്രമകരമെങ്കിലും അത് നേടിയെടുക്കലാവട്ടെ നമ്മുടെ ലക്ഷ്യം.