പൈതൃക രുചി പെരുമ

വൈവിധ്യ പൂർണ്ണമായ ഭക്ഷണങ്ങളുടെ നാടാണ് നമ്മുടേത്. ബഹുവിള സമ്പ്രദായ കൃഷിരീതിയാണ് ഈ വ്യത്യസ്ത രുചിക്കൂട്ടുകളുടെ അടിത്തറ.

നമ്മുടെ ഭക്ഷണ സമ്പ്രദായം, വ്യത്യസ്തങ്ങളായ സ്വാദിൽ മാത്രമല്ല, സ്വാഭാവിക നിറങ്ങളിൽ, സമീകൃതവും പോഷക സമൃദ്ധവുമായ വിഭവങ്ങളുടെ സമ്പന്നതയിലും ധന്യമാണ്. ഇതര ഭക്ഷ്യ സംസ്കൃതികളുടെ കുത്തൊഴുക്കിൽ, ഈ പൈതൃക രുചിഭേദങ്ങളെ വിസ്മൃതിയിലാവാതെ സംരക്ഷിക്കേണ്ടതുണ്ട്.