കടപ്പാട്

ഒരുവൻ നമ്മോട് കാട്ടുന്ന ദയ, സ്നേഹം, കരുതൽ എന്നിവ ഒരുനാളും തീർത്താൽ തീരാത്ത കടമായി മനസ്സിനുള്ളിൽ കാത്തുസൂക്ഷിക്കപ്പെടുന്നുവെങ്കിൽ അതത്രേ കടപ്പാട്. വ്യക്തികളോടു മാത്രമല്ല, പ്രകൃതിയോടും, ലോകത്തോടും, സ്വന്തം ജീവിതത്തോടും നമുക്ക് നന്ദി പുലർത്താനാവും.

ചുറ്റിലുമുള്ള നന്മ കാണാനായി കണ്ണ് തുറന്നു വെയ്ക്കുകയും, ആ പ്രകാശകിരണങ്ങളെപ്പറ്റി ഉറക്കെ പറയുകയും ചെയ്യുക വഴി സൃഷ്ടിക്കപ്പെടുന്നത് പ്രസാദാത്മകത മാത്രമല്ല. കനിഞ്ഞു കിട്ടുന്ന കനിവുകൾ കൃതാർത്ഥതയോടെ ചേർത്തു പിടിക്കുമ്പോൾ ഉണരുന്ന ഊർജ്ജവും കൃതജ്ഞതാപൂർവ്വം വിന്യസിക്കാനാവും തീർച്ച.