പെരുമാറ്റത്തിലും, മൂല്യാചരണത്തിലും ഔന്നത്യം പുലർത്തുകയാണ് കുലീനത എന്ന് ഭാരതീയ സംസ്കൃതി.
കുലീനതയെ സംസ്കൃതിയുടെ പ്രതീകമാക്കിയ രാഷ്ട്രം.വിശുദ്ധി, കുലീനത, ദമം, ശാസ്ത്രജ്ഞാനം, പരാക്രമം, മിതഭാഷണം, ഔദാര്യം, കൃതജ്ഞത ഈ എട്ടുഗുണങ്ങള്‍ മനുഷ്യർക്കു ശോഭാവഹമാണ്.സത്യം, വിനയം, ശാസ്ത്രജ്ഞാനം, വിദ്യ, കുലീനത, ശീലം, ബലം, ധനം, ശൂരത, മധുരഭാഷണം പലവിധത്തില്‍ ഇവ പത്തും സ്വര്‍ഗ്ഗീയസുഖം നേടാനുളള ഉപായങ്ങളാണ്.ഋഷിയുടെ കുലീനതക്കു മുൻപിൽ പാദ നമസ്ക്കാരം ചെയ്ത ചക്രവർത്തിമാരുടെ ഭാരതം.കുലീനത എന്നാൽ ആഭിജാത്യം എന്നു നമുക്ക് ലളിതമായി പറയാം. അതു ജന്മം കൊണ്ടല്ല ജീവിതം കൊണ്ട് ആർജിക്കാൻ കഴിയണം. അതു സ്വധർമ്മാചരണം വഴി മാത്രം സാധ്യമാകുന്നതാണ്.