കൃതജ്ഞത

നന്ദിയുള്ളവനാവുക എന്നത് മഹത്വത്തിന്റെ ലക്ഷണമെന്ന് ഭാരതീയ സംസ്കൃതി.ജീവിതത്തിൽ നമുക്കു ലഭിക്കുന്ന എല്ലാ നന്മകളോടുമുള്ള വൈകാരിക പ്രതികരണമാണ് കൃതജ്ഞതയെന്ന് ഭാരതം.കിട്ടുന്നതിനെല്ലാം കൃതജ്ഞത ആചരിച്ച നാടും ജനങ്ങളും.ഭാരതീയ സംസ്കൃതിയുടെ ഗുരു പരമ്പരകളോട് എന്നും നന്ദി പുലർത്തിയിട്ടുള്ള ശിഷ്യരുടെ രാഷ്ട്രം.രാജ്യാധികാരത്തിന് ജനങ്ങളോട് കൂറും നന്ദിയും കാണിച്ചിട്ടുള്ള അവതാരങ്ങളുടേയും, ചക്രവർത്തിമാരുടേയും ഭാരതം.മാതാപിതാക്കളെ കൃതജ്ഞതയോടെ സേവിച്ച മക്കളുടെ ഭാരതം.നന്ദിയുള്ളവനാവുക എന്നത് മാനസിക ആരോഗ്യത്തിന്റെ ലക്ഷണമെന്ന് ഭാരതം.കൃതജ്ഞത പുലർത്തുന്നവരിൽ സന്തോഷം, ശുഭാപ്തിവിശ്വാസം, കർമ്മകുശലത എന്നിവ കാണാനാവുമെന്ന് ആചരിച്ചറിഞ്ഞ സംസ്കൃതി.