കൃഷി ഗീത

പ്രകൃതിയിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഭക്ഷണം മതിയാകാതെ വന്നപ്പോൾ, മനുഷ്യർ കാർഷിക സംസ്കൃതി രൂപപ്പെടുത്തി. ഏറെ സവിശേഷമാണ് കൃഷിയെ ജീവിത ശൈലിയാക്കിയ, കാർഷിക സംസ്കൃതി. മണ്ണും, വിണ്ണും, ജലവും ശുദ്ധമായി നിലനിർത്തുകയും, സഹജീവികളെ സംരക്ഷിക്കുകയും ചെയ്യുന്ന കാർഷികസമ്പ്രദായം.

മിതമാണ് ഹിതമെന്ന ജീവിത ദർശനം, പ്രകൃതി താളം കലർപ്പില്ലാതെ നിലനിർത്തി വന്നു. കാലം മാറിയപ്പോൾ, അന്നം പണത്തിന് വഴിമാറുകയും, കാർഷിക വിപ്ലവങ്ങൾ, വ്യാവസായികോൻമുഖമാവുകയും, കർഷകർക്കൊപ്പം പ്രകൃതിയും നിത്യ ദുരിതത്തിലാവുകയും ചെയ്തു. കർഷകനെയും പ്രകൃതിയേയും അറിയുകയും വന്ദിക്കുകയുമത്രേ എന്നും അഭികാമ്യം.