ജീവിതനിയോഗം

ജീവിതമെന്നത് വലിയ ഒരു യാദൃശ്ചികതയാണ്. നാം പ്രതീക്ഷിക്കുന്ന തരത്തിൽ കാര്യങ്ങൾ ഒരിക്കലും നടക്കണമെന്നില്ല. അപ്രതീക്ഷിതമായി ചിലത്‌ സംഭവിക്കുകയും, ചിലരെ കണ്ടുമുട്ടുകയും, ചിലയിടത്ത് എത്തിപ്പെടുകയും ചെയ്യുന്നത് നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്.

സ്വപ്ന തുല്യമായ വളർച്ചയിലേക്ക്, വ്യക്തിക്കൊപ്പം സമൂഹത്തേയും ഉയർത്തുന്ന ഈ അത്ഭുതത്തെ, നിയോഗമായി തിരിച്ചറിഞ്ഞവരത്രേ മഹാന്മാർ. നമുക്കും കർമ്മ മേഖലയിൽ ആത്മസമർപ്പണത്തിലൂടെ ജീവിതം സാർത്ഥകമാക്കാം.