ക്രിസ്തു എന്ന ലോക ഗുരുനാഥൻ

ക്രിസ്തുവിന്റെ തിരുപിറവി ആഘോഷിച്ച് മറ്റൊരു ക്രിസ്തുമസ് കൂടി വന്നെത്തിയിരിക്കുന്നു. യേശുക്രിസ്തു സ്വജീവിതത്താൽ പകർന്നു നൽകിയ സത്യത്തിന്റേയും, ത്യാഗത്തിന്റേയും, ബലിദാനത്തിന്റേയും വെളിച്ചം എല്ലാവരിലും നിറയട്ടെ.

ഹിംസയും, വെറുപ്പും, അസത്യവും, പ്രതികാരവും, കീഴടക്കലും, മത്സരവും നടനമാടുന്ന ഈ കാലഘട്ടത്തിൽ, സത്യാഗ്രഹികളുടെ രാജകുമാരനായ ക്രിസ്തുദേവന്റെ ജീവിതം ആത്മദർശനമായും, ഭൗതീക വാദത്തിനെതിരെയുള്ള ആത്മാവിന്റെ ഗ്രന്ഥമായ ബൈബിൾ ഉള്ളിലെ കെടാവിളക്കായും നമ്മിൽ പ്രകാശം ചൊരിയട്ടെ.