പ്രകൃതിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ മൂല്യമാണ് ക്ഷമ. കുടുംബ ബന്ധത്തിൽ നാം പാലിക്കുന്ന ക്ഷമയാണ് സ്നേഹം. ചുറ്റുപാടുമുള്ളവരോട് നാം പുലർത്തുന്ന ക്ഷമയാണ് ബഹുമാനം. നമ്മോടു തന്നെയുള്ള നമ്മുടെ ക്ഷമയാണ് ആത്മവിശ്വാസം.
ഏത് പ്രതിസന്ധിയും മറികടക്കാനുതകുന്ന ധൈര്യവും ക്ഷമ തന്നെ. പരസ്പരം പൊറുക്കുക വഴി ബന്ധങ്ങളുടെ ശൈഥില്യമൊഴിവാകുന്നു. അതിരുവിടാതെ മനസ്സിനെയടക്കുന്ന ക്ഷമയെന്ന ശക്തി സ്വന്തമാക്കാനാവട്ടെ ഏവർക്കും.