ചുവരുകൾക്കുള്ളിലെ ബാല്യ കൗമാരങ്ങൾ

വിജ്ഞാനവും, വിനോദവും, സാമൂഹ്യ ബന്ധങ്ങളും, ആഘോഷങ്ങളും, ചടങ്ങുകളും, ക്രയവിക്രയങ്ങളും, ചികിത്സയുമെല്ലാം വിരൽത്തുമ്പിൽ ഇന്ന് ലഭ്യമാണല്ലോ. കോവിഡ് കാലത്തെ സാമൂഹ്യ നിയന്ത്രണങ്ങളും, മുൻകരുതലുകളും ഈ പരിവർത്തനത്തിന്റെ വേഗത തീവ്രമാക്കുകയും ചെയ്തു.

കൂട്ടിലടയ്ക്കപ്പെട്ട കൗമാരമനസ്സുകളാകട്ടെ,കുടുംബത്തിന്റെ കൂട്ടായ്മകൾ, ഒരുമിച്ചുള്ള ഭക്ഷണം, മാതാപിതാക്കളോടൊപ്പമുള്ള പ്രവർത്തനങ്ങൾ, ആചരിച്ചുറപ്പിക്കേണ്ട വിശ്വാസങ്ങളുടെ സ്വാംശീകരണം, സാമൂഹ്യവൽക്കരണം എന്നിവ കാലഹരണപ്പെട്ട വിശ്വാസ പ്രമാണങ്ങളെന്ന് പ്രഖ്യാപിക്കുന്നവരാണ്. സന്തോഷവും, സമാധാനവും, പുരോഗതിയുമെല്ലാം ഏക തലമെന്ന് കരുതുന്ന ബാല്യകൗമാരങ്ങളെ പൈതൃക പെരുമയിലുറപ്പിക്കലാവട്ടെ ഈ തൃക്കാർത്തിക ദീപ പ്രോജ്ജ്വലനത്തോടൊപ്പം നമ്മുടെ ദൗത്യം.