ജനാധിപത്യം

കാലത്തിൻ്റെ കുതിപ്പിനനുസരിച്ച് ധാരാളം വ്യവസ്ഥകൾ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു. സുഘടിതമായ സാമൂഹിക ക്രമത്തിന് ചുക്കാൻ പിടിക്കാൻ മനുഷ്യർ തന്നെ കൂട്ടുപിടിച്ച ഓരോ ഭരണക്രമവും കാലം മാറുന്നതിനനുസരിച്ച് കോലവും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ഭരണ നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഏറ്റവും ആധുനികവും പുരോഗമനപരവുമായ വ്യവസ്ഥയത്രേ ജനാധിപത്യ സമ്പ്രദായം. വ്യക്തിസ്വാതന്ത്ര്യം പൗരധർമ്മത്തോടൊപ്പം തോൾ ചേർന്ന് സാമൂഹിക നന്മ ലക്ഷ്യമാക്കി കൂട്ടുത്തരവാദിത്വത്തോടെ നിറവേറ്റപ്പെടുമ്പോൾ ജനാധിപത്യം സമ്പൂർണ്ണമാവുന്നു .