ഓരോ ചുവടുവയ്പ്പിലും ശ്രദ്ധയും ജാഗ്രതയും കരുതലും ആവശ്യമുള്ള യാത്രയാണ് ജീവിതം. പ്രതീക്ഷയുടേയും, പരിശ്രമത്തിന്റേയും, പ്രതിബന്ധങ്ങളുടേയും ചുവടുവയ്പ്പുകളിലൂടെയാണ് പലരും ഉയരങ്ങൾ കീഴടക്കിയിട്ടുള്ളത്. പലപ്പോഴും പിൻനടത്തങ്ങൾ പോലും അനിവാര്യമാവുന്നതാണ് ഈ യാത്ര.
പ്രകൃതിയെപ്പോലെ ചലനാത്മകം തന്നെയാണ് ജീവിതം എന്നതിനാൽ സദാ സഞ്ചരിക്കേണ്ടതും ദീർഘനേരം ഒരിടത്ത് തങ്ങി നിൽക്കേണ്ടതുമില്ല. ജീവിത പ്രയാണങ്ങളിൽ ഒപ്പം നടക്കുന്ന പലരും പല വഴികളിൽ പല നേരം പിരിഞ്ഞേക്കാം. ചിലർ വേഗത്തിലും മറ്റു ചിലർ പതുക്കെയുമാവും നടക്കുക. കുതിച്ചും കിതച്ചും പായുമ്പോൾ നമുക്കെല്ലാവർക്കും മൂല്യങ്ങൾ തുണയാവട്ടെ.