ജീവിതവിജയം

ജീവിതവിജയം എന്നത് പലർക്കും പലതാണ്. ചിലർക്ക് പണം, മറ്റ് ചിലർക്ക് പ്രശസ്തി, ഇനി ചിലർക്കാകട്ടെ ഉദ്യോഗക്കയറ്റം, സാമൂഹികസമ്മതി ഇങ്ങനെ നീളുന്നു വ്യത്യസ്തമായ ആഗ്രഹങ്ങൾ.

എന്നാൽ ഏതു വിജയവും നേട്ടമായി ഘോഷിക്കാനാവുന്നത് അത് അവനവനും അന്യർക്കും സന്തോഷവും സമാധാനവും നൽകുമ്പോൾ മാത്രമാണ്.