വെല്ലുവിളികളെ അവസരമാക്കുക

കോവിഡ് 19 ഉയർത്തിയ വെല്ലുവിളികൾ ലോകം സധൈര്യം നേരിടുകയാണ്. ഇത് പ്രതിസന്ധി ഘട്ടമാണ് എങ്കിലും ധാരാളം പുതിയ അവസരങ്ങളും, ബദൽ രീതികളും നാം സൃഷ്ടിച്ചു കഴിഞ്ഞു.

ഓൺലൈൻ വിദ്യാഭ്യാസം, ബാങ്കിങ്ങ് എന്നിവ രാജ്യത്ത് ജനകീയമായിക്കഴിഞ്ഞു. ഏത് പ്രതിബന്ധവും തരണം ചെയ്യാൻ നമുക്കാവുമെന്ന ആത്മവിശ്വാസം ഈ സന്ദർഭത്തിൽ കോവിഡ് 19 നമ്മെ ഓർമ്മിപ്പിക്കുന്നു .