മാറ്റമാണ് സത്യം പ്രപഞ്ചത്തിൽ സർവ്വവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. മാറ്റമില്ലാത്തതായി നമുക്കു ചുറ്റുമൊന്നുമില്ല. നാമും എല്ലായ്പ്പോഴും പരിണാമത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു. അങ്ങനെയാവുമ്പോൾ മാറ്റം എന്നത് മാത്രമാവും ലോകത്തിലുള്ള മാറ്റമില്ലാത്ത ഏക പ്രതിഭാസം!