തുള്ളി കുടിക്കാനില്ലത്രേ

ജലമെന്നാൽ ജീവൻ്റെ തുടിപ്പാണ്. എന്നാൽ ജീവനത്തിന്നാധാരമായ ജലം, നാലിൽ മൂന്നു ഭാഗം ജലസമൃദ്ധമായ ഭൂമിയിൽ, പരിമിതമായി വരുന്നു എന്നത് അത്യന്തം ഭീതിദമാണ്.

മിതമായ ഉപയോഗം ലോഭത്തിനും, ലളിത ജീവിതം ഉപഭോഗതൃഷ്ണകൾക്കും, വഴി മാറിയപ്പോൾ പ്രകൃതിയുടെ താളമറിഞ്ഞ് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ നാം വിമുഖരായി. മണ്ണിനെയറിയുകയും വായുവിനെ വന്ദിക്കുകയും വഴി, ജലം ജീവനായി തന്നെ നിലനിർത്താം.