പ്രതികരണം

ചുറ്റും സംഭവിക്കുന്ന എന്തിനോടും, നാം
സദാ ബോധപൂർവ്വവും അല്ലാതെയും പ്രതികരിച്ച് കൊണ്ടേയിരിക്കുന്നു. വ്യക്തി, സാഹചര്യം, പ്രകൃതി, എന്നിങ്ങനെ പലതരം ഉത്തേജനങ്ങൾക്ക് ദേഷ്യം, സന്തോഷം, ഭയം, ദു:ഖം, അറപ്പ്, സഹതാപം തുടങ്ങി മറുപടിയും പലതാണ്.

എന്നാൽ പലപ്പോഴും, നമ്മുടെ സമയം, ഊർജ്ജം, സമാധാനം, മനോനിയന്ത്രണം എന്നിവ ഇത്തരം പ്രകോപനങ്ങൾ നഷ്ടപ്പെടുത്തുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. ബുദ്ധിപൂർവ്വം, ഉചിതവും മിതവുമായ പ്രതികരണം ശീലിക്കുകയും വേണം. നിശ്ശബ്ദത, പുഞ്ചിരി, പലായനം, മിതമായ വാക്കുകൾ, എന്നിങ്ങനെ സന്ദർഭോചിതമായ അടയാളപ്പെടുത്തലുകൾ സൗഖ്യവും സമാധാനവും നൽകും.