ജീവിത വഴിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട്, തകർന്നു പോകുമെന്ന സാഹചര്യങ്ങളിൽ, തികച്ചും അപ്രതീക്ഷിതമായി നമുക്ക് പ്രത്യാശയുടെ കൈത്താങ്ങായി സഹായങ്ങൾ കിട്ടാറുണ്ട്. ഭാഗ്യമെന്നും, ദൈവാധീനമെന്നുമൊക്കെ നാം അതിനെ കാണാറുമുണ്ട്.
അചഞ്ചലമായ ആത്മവിശ്വാസം, ജീവിത ശുദ്ധി, തെളിമയാർന്ന മനോഭാവം, സഹജീവി സ്നേഹം എന്നിവയിലൊക്കെ അടിയുറച്ച ജീവിതം നയിച്ചുവെന്നതിൻ്റെ നേർസാക്ഷ്യമാണ് ആ വരദാനങ്ങൾ. വ്യക്തികളുടെ രൂപത്തിൽ, അന്നം, ധനം, തൊഴിൽ എന്ന നിലകളിൽ, അമ്പരപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമായി, നമ്മുടെ ജീവിതത്തിൽ ഈശ്വരൻ തന്നെ ഇടപെടുന്നതായി ആ അനുഗ്രഹത്തെ നമുക്ക് അറിയാനാവും.