നാഴികകല്ലുകൾ

മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെ ചരിത്ര ഘട്ടങ്ങളിൽ നിർണ്ണായകമായ ഒട്ടനവധി നാഴികകല്ലുകളുണ്ട്. സംസ്കൃതിയുടെ രൂപപ്പെടുത്തൽ, അഗ്നിയുടെ കണ്ടെത്തൽ, കൃഷിയുടെ തുടക്കം, അക്ഷരങ്ങളുടെ ആരംഭം, വിദ്യുച്ഛക്തിയുടെ കണ്ടുപിടുത്തം, കംപ്യൂട്ടർ എന്നിവ അവയിൽ ചിലതു മാത്രം. മനുഷ്യ വംശത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് ചാലക ശക്തിയായി മാറാൻ ഈ നാഴികകല്ലുകൾ നിർണ്ണായകമായി.

വ്യക്തിപരമായ ജീവിതത്തിലും നമുക്ക് പ്രേരക ശക്തിയായും, ആത്മവിശ്വാസത്തിന്റെ പ്രതീകമായും മാറിയ ധാരാളം നാഴിക കല്ലുകളുണ്ടാകും. കൂടുതൽ കരുത്തോടെ, മികവോടെ ജീവിതം നയിക്കാൻ ഒട്ടൊന്നുമല്ല ഇവ നമ്മെ പ്രാപ്തമാക്കുന്നത്.