ജീവിതത്തിൻ്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ നമുക്ക് വെളിവാക്കപ്പെടുന്നതാണ് ധീരത. ഉന്നതമായ ലക്ഷ്യം, ജീവിതമൂല്യം, പരോപകാരസ്വഭാവം, ഉചിതമായ ഇടപെടൽ, ധാർമ്മികത, സേവനസന്നദ്ധത, കർമ്മോത്സുകത എന്നിവയ്ക്ക് പുറമേ സ്വയം സമർപ്പിക്കാനുള്ള ആത്മവീര്യവും ധീരത തന്നെ. ഏതു തരം ഉത്തരവാദിത്വം ഏറ്റെടുക്കാനും എന്തു തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യം അനുപേക്ഷണീയമത്രേ.
സത്യത്തിൽ നിന്ന് തുലോം വ്യതിചലിക്കാതെ, അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ അചഞ്ചലമായി നിലയുറപ്പിക്കുന്നവരും ധീരന്മാർ തന്നെയാണ്. നെഞ്ചുറപ്പോടെ, ശുദ്ധമായ മാർഗ്ഗമവലംബിച്ച്, ലോക കല്യാണം ലക്ഷ്യമാക്കി ആത്മത്യാഗം നിർവ്വഹിക്കുന്ന
ധീരന്മാർക്ക് മരണം ഒന്നേയുള്ളൂ. ഏവർക്കും സധൈര്യം ജീവിതത്തെ നേരിടാനാവട്ടെ.