സമയം

സമയമെന്ന സത്യത്തിന്റെ പ്രതിഫലനങ്ങളാണ് ഇന്നലെയും ഇന്നും നാളെയും. ഈ നിമിഷം നാം ചിന്തിച്ചാൽ ഇന്നലെയുമിന്നും യാഥാർത്ഥ്യമെങ്കിൽ നാളെയെന്നത് സങ്കല്പം മാത്രമാവുന്നു. ജീവിതത്തിലുടനീളം ഓടിപ്പോകുന്ന സമയം ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

സമയ ബോധം എന്നത് നാളെയുടെ അനശ്ചിതത്വത്തെ ഒരു പരിധിവരെ ലഘൂകരിക്കാനും നാളെയെ അനുഭവവേദ്യമാക്കാനും അതിലേക്ക് പ്രതീക്ഷ വച്ചു പുലർത്താനും നമ്മെ പരിശീലിപ്പിക്കുന്നു. സമയത്തിൻ്റെ മൂല്യം തിരിച്ചറിയുകയും സമയനഷ്ടമെന്നത് നികത്താനാവാത്തതെന്നറിയുകയും ചെയ്യുമ്പോൾ, ഓരോ നിമിഷവും ആസ്വദിക്കാൻ നമുക്കാവും.