സുഖദു:ഖം

ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ഇരുട്ടും വെളിച്ചവും നന്മയും തിന്മയും ഉയർച്ചയും താഴ്ചയും പോലെ പ്രകൃതിയുടെ സ്വരൂപം അഥവാ സ്ഥായീഭാവം തന്നെയാണ് ഈ ദ്വന്ദ ഭാവങ്ങൾ. താൽക്കാലിക അവസ്ഥകളാണിവ എന്നതിനാൽ നാം കരുതുന്നതെല്ലാം തികച്ചും ക്ഷണികങ്ങളുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ അസ്തമയങ്ങൾക്കുമൊപ്പം ഒരു സൂര്യോദയം ചേർത്തുവെയ്ക്കപ്പെട്ടിരിക്കുന്നു എന്ന പ്രപഞ്ച സത്യം നമ്മെ കൂടുതൽ പ്രസാദാത്മകരാക്കും. കറുപ്പിൻ്റെ സാന്നിദ്ധ്യമാണ് വെളുപ്പിന് കരുത്തും തിളക്കവും നൽകുകയെന്ന് ഉൾക്കൊണ്ട് സുഖദു:ഖങ്ങളെ അറിവിൻ്റെ അപാരമായ സാദ്ധ്യതകളായി കാണാൻ ഏവർക്കും കഴിയട്ടെ.