ദിവ്യവും സംപൂജ്യവുമായ എന്തിനോടുമുള്ള ആത്മ സമർപ്പണമാണ് പൂജ.
ഭക്തിയുടേയും ആരാധനയുടേയും പ്രകടമാവുന്ന രൂപമാണെങ്കിലും നിസ്വനരായി സ്വയം ത്യജിക്കുന്ന എല്ലാം തന്നെ പൂജയാവുന്നു.
പ്രകടനപരമായി പ്രവർത്തിക്കുമ്പോൾ ബാഹ്യപൂജയും ആത്മാവലിഞ്ഞു ചെയ്യുമ്പോൾ
മാനസപൂജയും ഭവിക്കും.
ഈശ്വര പൂജയും, കറകളഞ്ഞ ദേശസ്നേഹത്താൽ രാഷ്ട്ര പൂജയും, ആശയങ്ങളോടുള്ള അഭിനിവേശത്താൽ സേവന പൂജയും, അപരോന്മുഖതയാൽ മാനവ പൂജയും സംഭവിക്കാറുണ്ട്. ഏർപ്പെടുന്നതെല്ലാം പൂജയായി സമർപ്പിക്കാൻ സാധിക്കട്ടെ ഏവർക്കും.