അളവുകോലുകൾക്കതീതമായി ഒരുവൻ അനുഭവിക്കുന്ന പൂർണ്ണത അഥവാ തൃപ്തിയാണ് നിറവ്. അത് കേവലം ഭൗതീകവും ലൗകീകവുമായ ആവശ്യങ്ങൾ നേടുന്നതിൽ ലഭിക്കുന്ന ഒന്നല്ല. നിസ്വാർഥവും നിസ്വനവുമായ അന്വേഷണങ്ങൾ നമുക്ക് തൃപ്തി കൈവരുത്തും.
ഗുണപരമായ ജീവിതത്തിലൂടെ നാം സ്വന്തമാക്കുന്ന ആത്മഹർഷമോ ആനന്ദമോ ആണ് നിറവ്. ആത്മനിഷ്ഠയിലധിഷ്ഠിതവും മൂല്യബോധത്തിൽ വേരുറപ്പിച്ചതുമായതിനാൽ തികഞ്ഞ സാധനയിലൂടെ, തപസ്യയിലൂടെ ഏവർക്കും കരഗതമാവുന്ന ഒന്നാണത്.
ഏവർക്കും ജീവിതത്തിൽ നിറവ് എല്ലായ്പ്പോഴും അനുഭവവേദ്യമാവട്ടെ.