ശങ്കര ജയന്തി

തത്വജ്ഞാന പ്രകാശത്താൽ
അജ്ഞാനമാകുന്ന ഇരുട്ടിൽ നിന്നും ഭാരതത്തെ മോചിപ്പിച്ച ജഗദ് ഗുരു ശങ്കരാചാര്യ സ്വാമികൾ.

ഭാരതീയ സംസ്കൃതിയുടെ ഉജ്വല പ്രതീകമായി മാറിയ മലയാളിയായ സന്യാസി. അറിവിൻ്റെ ഉത്തുംഗ ശൃംഗമായ സർവ്വജ്ഞപീഠത്തിലേറിയ ആചാര്യൻ.

അമ്മയുടെ മഹത്വത്തെ വാഴ്ത്തുന്ന മാതൃപഞ്ചകവും സൗന്ദര്യ ലഹരിയും ഗീതാവ്യാഖ്യാനവുമെല്ലാം അദ്ദേഹത്തിൻ്റെ ജ്ഞാന ഗംഗയുടെ പ്രതിഫലനങ്ങളത്രേ.

ശങ്കരവിരചിതമായ ഭജഗോവിന്ദം ഭാരതീയ വേദാന്ത തത്വചിന്തയുടെ സാരാംശമാണ്. ഒരു സൈനിക വിജയത്തിൻ്റെ പരിവേഷമാണ് ശങ്കര ദിഗ്വിജയത്തിന് ലോകം കല്പിച്ചു നൽകിയിട്ടുള്ളത്. ലോകത്തിന് ഭാരതം സംഭാവന ചെയ്ത മഹാചാര്യന് സംസ്കൃതിയുടെ പാദ നമസ്കാരം🙏🕉️