നിധി

കണ്ണുകൾക്ക് അപ്രാപ്യമായതും ഹൃദയത്താൽ കണ്ടെടുക്കുന്നതുമാണ് യഥാർത്ഥ നിധി. ഒരു കുടുംബത്തിൻ്റെ എന്നതിനുമപ്പുറം ഒരു ദേശത്തിൻ്റെയും ലോകത്തിൻ്റെ തന്നെയും വാൽസല്യനിധികളാവുന്നവരുണ്ട്. ആ നിലയ്ക്ക് നിധി എന്നത് എല്ലാവരേയും ഒരുമിച്ച് ചേർക്കുന്നതും ഏവരുടേയും ഉൽക്കർഷം ആഗ്രഹിക്കുന്നതുമായ എന്തുമാവാം.

പ്രകൃതിയോളം സ്നേഹനിധിയായി മറ്റൊന്നില്ല. കാരണം നിസ്വാർത്ഥമായി ഉറവ വറ്റാതെ ജീവനെ നിലനിർത്തുന്നതാണത്. സംസ്ക്കാരമെന്ന നിധിയാണ് മനുഷ്യ കുലത്തെ എന്നും മുന്നോട്ട് നയിച്ചിട്ടുള്ളതും. അളവറ്റ നിധിശേഖരത്തിനു ഉടമയാവാനും അത് നിർല്ലോഭം അപരൻ്റെ നന്മയ്ക്കായി ചെലവിടാനും ഏവർക്കും കഴിയട്ടെ.