പ്രകൃതി അതിന് മാത്രമായി ഒന്നും സൃഷ്ടിക്കുന്നില്ല. പുഴകൾ അവയ്ക്കായല്ല ജലം സൂക്ഷിക്കുന്നത്. മരങ്ങൾ ഫലങ്ങൾ സ്വന്തം ഉപയോഗത്തിനായി മാത്രമല്ല വളർത്തുന്നത്.
മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്ന് പ്രകൃതി നമുക്ക് കാട്ടിതരുന്നു. വളരണമെങ്കിൽ വളർത്തുക കൂടി വേണമെന്നും അപരോന്മുഖത നന്മയായി ജീവിതത്തിൽ പ്രസരിപ്പിക്കണമെന്നും തീരുമാനിക്കാം.