നവരാത്രിയുടെ പുണ്യം

ഒമ്പത് രാത്രികൾ ദേവീ ഭജനമിരുന്ന് പത്താം നാൾ രാവണ വിജയം നേടിയ ശ്രീരാമൻ. ഭാരതീയ സംസ്കൃതി എന്നും സ്ത്രീയെ മാതൃരൂപേണ, വിദ്യാരൂപേണ, ശക്തിരൂപേണ ആരാധിക്കുമ്പോൾ, സമസ്ത ദേവന്മാർക്കും അസാധ്യമായത് ദേവിക്ക് സാധ്യമെന്ന് ഘോഷിക്കുന്നു.

നവരാത്രി ആഘോഷം, മഹിഷാസുര മർദ്ദനത്തെ സൂചിപ്പിക്കുന്നു. മഹിഷനെന്ന ദുഃഖത്തെ, ഭയത്തെ, അജ്ഞതയെ, ഇരുട്ടിനെ, ദൗർബ്ബല്യത്തെ, തിന്മയെ നിഗ്രഹിച്ച്, എല്ലാവർക്കും അറിവിൻ്റെയും, തിരിച്ചറിവിൻ്റേയും വെളിച്ചം നേടാനാവട്ടെ.

ആദ്യാക്ഷരം നാവിൽ കുറിക്കാൻ, പുതിയ സംരംഭങ്ങൾക്ക് നാന്ദി കുറിക്കാൻ, നമ്മിലുള്ള സിദ്ധികളെ കൂടുതൽ പ്രോജ്ജ്വലിതമാക്കാൻ നവരാത്രി വേളകൾ സജ്ജമാക്കാം.