സൗന്ദര്യം

സൗന്ദര്യം എന്നത് എന്നും നോക്കിക്കാണുന്നവൻ്റെ കണ്ണുകളിലാണ് സംഭവിക്കുന്നത്. ബാഹ്യമോടി അഥവാ പുറമേയുള്ള ഭംഗിയാലാണ് പൂക്കളും ചെടികളും കിളിയും മൃഗവും നമ്മെ സന്തോഷിപ്പിക്കുക.

എന്നാൽ മനുഷ്യന് മാത്രം സാധ്യമാവുന്ന ഒന്നാണ് ആന്തരീക ചന്തം. സൽസ്വഭാവത്താൽ, ഉയർന്ന ചിന്ത, മൂല്യബോധം, സാമൂഹിക ഇടപെടലുകൾ ഇവയിലൂടെയൊക്കെ നമുക്ക് ഉള്ളിലും സൗന്ദര്യം നിറയ്ക്കാനാവും.