പെരുമാറ്റം

വ്യക്തിത്വത്തിന്റെ പ്രകടമായ രൂപമാണ് പെരുമാറ്റം. സ്വഭാവത്തിൻ്റെ പ്രതിഫലനവും സ്വത്വദർശനവും സാധ്യമാവുന്നത് പെരുമാറ്റത്തിലൂടെ തന്നെയാണ്. നല്ല സംസ്ക്കാരം വൈശിഷ്ട്യമായ പെരുമാറ്റത്തിലൂടെ വ്യക്തമാവുന്നു എന്നതിനാൽ മാനുഷികഗുണവും സാമൂഹ്യപ്രതിബദ്ധതയുമുള്ളവരെ നല്ലവരായി നാം മാനിക്കുന്നു.

പക്വതയോടെയും സംയമനത്തോടെയുമുള്ള ഇടപെടൽ ആദരവ് നേടിത്തരുക മാത്രമല്ല ഒരു വ്യക്തിയുടെ വളർച്ചയുടെ താക്കോലായി അത് കണക്കാക്കപ്പെടുകയും ചെയ്യും. ആകർഷകമായ പെരുമാറ്റത്തിലൂടെ എന്നും നിലനിൽക്കുന്ന ബന്ധങ്ങളും ഇഴപിരിയാത്ത സൗഹൃദവും അപാരമായ സുരക്ഷിതത്വവും അനൽപ്പമായ ആനന്ദവും അന്യൂനമായ ശാന്തിയും കൈവരിക്കാൻ ഏവർക്കും കഴിയട്ടെ.