നമ്മുടെ ഉള്ളിൽ നില നിൽക്കുന്ന ക്രിയാത്മകവും, സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലമൊരുക്കുന്ന മാനസികവും, ശാരീരികവുമായ അവസ്ഥയാണ് പ്രചോദനം. ഇത് തിരിച്ചറിഞ്ഞ്, ജീവിതം കൂടുതൽ സജീവമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
സൃഷ്ടിപരത ഒരുവനിൽ വളർത്തുന്ന പ്രചോദനം, വ്യക്തികളുടെ രൂപത്തിലും സംഭവങ്ങളോ നിമിത്തങ്ങളോ സാഹചര്യങ്ങളോ എന്ന മട്ടിലും ജനിക്കുന്നു. ശക്തമായ സാമൂഹിക ഇടപെടൽ നടത്തിയവരിലും നാഴികക്കല്ലുകൾ ചരിത്രത്തിൽ രചിച്ചവരിലും ഉൾപ്രചോദനം പ്രേരകമായതായി കാണാം.