പ്രതിബദ്ധത

എന്തിനോടും കൂറുപുലർത്തലാണ് പ്രതിബദ്ധത. വ്യക്തി, കുടുംബം, ഭാഷ, മതം, സമൂഹം, പ്രത്യയശാസ്ത്രം, രാഷ്ട്രം, മൂല്യങ്ങൾ, പ്രകൃതി എന്നിവയോടൊക്കെ പുലർത്തുന്ന സമർപ്പണമാണത്. ക്രയശേഷിയുടെ അളവുകോലായും പ്രതിബദ്ധത വിലയിരുത്തപ്പെടാറുണ്ട്.

ബന്ധങ്ങൾക്ക് പവിത്രത കൈവരിക്കാനും ലക്ഷ്യത്തിലേക്ക് ഓടിയടുക്കാനും കൂടുതൽ കർമ്മോത്സുകരാകാനും ഈ മനോഭാവം നമുക്ക് കരുത്തേകും. പ്രതിബദ്ധതയുള്ള ജനത ഏതൊരു നാടിൻ്റെയും മുതൽക്കൂട്ടാണ്. സ്വാർത്ഥ നേട്ടങ്ങൾക്കായുള്ള ത്വരിത യാത്രയ്ക്കിടയിലും നന്മയോട് പ്രതിബദ്ധത പുലർത്താനാവട്ടെ നമുക്കേവർക്കും