ശുചിത്വം

ഒരു കാലത്ത് ലോക ശ്രദ്ധ നേടിയ ഒന്നായിരുന്നു മലയാളിയുടെ ശുചിത്വബോധം. വീടും, പരിസരവും, പൊതുവഴികളും, ജലാശയങ്ങളുമൊക്കെ മാലിന്യമുക്തമാവണമെന്ന നിർബ്ബന്ധ ബുദ്ധി നമുക്കുണ്ടായിരുന്നു.

വീടും പരിസരവും മാത്രം വൃത്തിയാക്കി മാലിന്യം പൊതുവഴിയിലും ജലാശയങ്ങളിലും ഇട്ട് നമ്മുടെ നാട് മാലിന്യക്കൂമ്പാരമായി മാറാതിരിക്കേണ്ടത് അടുത്ത തലമുറയോടുള്ള നമ്മുടെ കരുതലാണ്. ശുചിത്വം ഒരു സംസ്കാരമാണ്, ജീവിത ശൈലിയാണ്. ശുചിത്വമുള്ള നാടും നാട്ടാരുമായി മാറാനാവട്ടെ നമുക്കേവർക്കും.