പൗരോഹിത്യം

ധർമ്മ സംഹിതകളുടെ പ്രയോക്താക്കളാവേണ്ടവരത്രേ പുരോഹിതർ. ഈശ്വരന്റെ പ്രതിരൂപമായി, സാമാന്യ ജനങ്ങൾക്ക് ധർമ്മബോധം വിതയ്ക്കുന്നവർ. ലാളിത്യത്തിന്റെയും, നന്മയുടേയും, സദാചാരത്തിന്റേയും, സ്നേഹത്തിന്റേയും പ്രതീകമായി സമൂഹത്തിൽ നിലകൊള്ളേണ്ടവർ.

പ്രാർത്ഥനയുടെ ഗുരുവായ പുരോഹിതന്റെ സാമീപ്യം മനുഷ്യരിൽ ശാന്തിയും ഭക്തിയും നിറയ്ക്കുന്നു. അതുവഴി നാമോരോരുത്തരുടേയും മനസ്സ് കർമ്മോന്മുഖമാവുകയും ശാശ്വത ശാന്തി കൈവരിക്കുകയും ചെയ്യുന്നു.