ബലം

പ്രപഞ്ചത്തിലെ എല്ലാറ്റിന്റേയും നിലനിൽപ്പ് ആശ്രയിച്ചിരിക്കുന്നത് ബലത്തിലാണ്ഗു രുത്വാകർഷണബലം!
ശക്തി കരുത്ത് പരസ്പരാകർഷണം മുന്നോട്ട് നീങ്ങാനും, നിന്നേടത്തുറച്ച് നിൽക്കാനും, മറ്റെന്തിനേയും ഒപ്പം ചേർക്കാനുമുള്ള ചോദന. ബലം ഇങ്ങനെ പലതാണ്.മനുഷ്യർക്കാകട്ടെ ,അത് അധികാരവും, അവകാശവും, മൗലികതയും സ്വത്വബോധവും നൽകുന്നു .ഞാനാരാണ്, എങ്ങനെയുള്ളവൻ, എങ്ങനെ പെരുമാറുന്നു,
ആരൊക്കെയുണ്ട് കൂടെ, വേരുകൾ എവിടെ വരെ, എന്ന അന്വേഷണങ്ങൾ എത്തി നിൽക്കുന്നത് യഥാക്രമം ആത്മീയ ബലത്തിലും, ശാരീരിക ബലത്തിലു,മാനസിക ബലത്തിലും,സാമൂഹിക ബലത്തിലും, സാംസ്കാരികതയിലും എന്നതത്രേ നിർവ്വചനം .ഈ ശക്തിയെല്ലാം വേണ്ട വിധം സമ്മേളിക്കുമ്പോൾ ഒരുവൻ സമ്പൂർണ്ണ മനുഷ്യനാവുകയും ചെയ്യുന്നു.കായിക ബലത്തിൽ ഉത്തമനായ ഭീമനും. ധർമ്മശക്തിയാൽ ശ്രീരാമനും,ഭീഷ്മരും തപോബലത്താൽ വിശ്വാമിത്രനും, വസിഷ്ഠനും ത്യാഗ ശൂരതയാൽ ശ്രാവണ കുമാരനും കർണ്ണനും സേവനനിരതയാൽ ലക്ഷ്മണനും, ഹനുമാനും സമർപ്പണവീരത്താൽ ഏകലവ്യനും, ഘടോൽകചനും പഠന ബലത്താൽ അഭിമന്യുവും അശ്വത്ഥാമാവും ആത്മബോധത്താൽ സീതയും, ദ്രൗപദിയും ബലവാന്മാരുടെ നിര സംസ്കൃതിയിൽ നീളമുള്ളതു തന്നെയാണ്. ഇതിനൊക്കെ പുറമേ ആധുനിക ഭാരതത്തിന് യോഗബലത്താൽ സ്വാമി വിവേകാനന്ദനേയും.സത്യാഗ്രഹാർജ്ജിത ശക്തിയാൽ ഗാന്ധിജിയേയും, രാജ്യതന്ത്രബലത്താൽ ചാണക്യനേയും ,സമരവീര്യത്താൽ ഝാൻസിറാണി, ശിവജി എന്നിവരേയും സംസ്കൃതി കാട്ടിത്തരുന്നു .സ്വബലം അപരനും, സമൂഹത്തിനും ഉതകുന്ന വിധത്തിൽ കർമ്മനിരതനാകുമ്പോഴാണ് ജീവിതം സാർത്ഥകമാവുന്നത്.അപ്രകാരം ആത്മബലത്തിൽ വിശ്വസിച്ച്,ധർമ്മബോധത്തോടെ വ്യാപരിക്കാൻ ഏവർക്കും.

ബലമുള്ളവൻ ഭഗവാനെന്ന് ഭാരതീയ സംസ്കൃതി.വാക്കിനെ, ചിന്തയെ, ദൃഷ്ടിയെ, കേൾവിയെ ബലപ്പെടുത്തിയവനാരോ അവൻ യോഗ്യനെന്ന് ഭാരതം.വാക്കും, ചിന്തയും, ദൃഷ്ടിയും, കേൾവിയും ശക്തിപ്പെടുത്തിയപ്പോൾ കാട്ടാളനും, കള്ളനുമായ രത്നാകരൻ വാൽമീകിയായ സംസ്കൃതി.
വാക്കിന്റെ ശക്തിയാൽ അർജുനനെ കർത്തവ്യ പാലകനാക്കിയ ഭഗവാൻ ശ്രീകൃഷ്ണൻ.വാക്കിന്റെ കരുത്തിനാൽ നിത്യബ്രഹ്മചാരിയായ ഭീഷ്മർ.വാക്കിനും, ചിന്തക്കും, ദൃഷ്ടിക്കും, കേൾവിക്കും ബലമുണ്ടായാൽ വിവേകമുണ്ടാവുമെന്നും, ആനന്ദമനുഭവിക്കാമെന്നും സ്വാമി വിവേകാനന്ദൻ .അന്നം ശരീരബലം നൽകും പോലെ ധർമ്മ ബലം ആത്മശക്തി നൽകുമെന്ന് ആചരിച്ചറിഞ്ഞ രാഷ്ട്രം.ആത്മശക്തിയാൽ അധിനിവേശത്തിന്റെ പടയോട്ടത്തിനറുതി വരുത്തിയ മഹാത്മജിയുടെ ഭാരതം.