ഭാവിയെപ്പറ്റിയുള്ള ആശങ്ക

നാളെയെ കുറിച്ചുള്ള ആശങ്ക, ജീവജാലങ്ങളിൽ മനുഷ്യനു മാത്രമാണുള്ളത്. ഭാവി എന്താകുമെന്ന് നമുക്ക് നിശ്ചയമില്ലാത്തതിനാലും, അത് നമ്മുടെ നിയന്ത്രണത്തിൽ സംഭവിക്കുന്നതല്ല എന്നതുകൊണ്ടും, അത്തരം ആശങ്ക അടിസ്ഥാനരഹിതം തന്നെ.

എന്നാൽ നമ്മുടെ നാളെ എന്താവും എന്നത് തീരുമാനിക്കപ്പെടുന്നത്, ഇന്നലെകളിൽ നിന്ന് നാം നേടിയെടുത്ത അറിവും അനുഭവവും, ഇന്ന് നാം എപ്രകാരം സിദ്ധികൾ പ്രയോജനപ്പെടുത്തുന്നു എന്നിവയൊക്കെയാണ്. നമുക്ക് ഉൽകണ്ഠകളേതുമില്ലാതെ സ്വധർമ്മം ആചരിച്ചുറപ്പിച്ച് ഭാവിയെ സ്വീകരിക്കാം.