മനുഷ്യ മനസ്സിന് രണ്ട് സാധ്യതകളുണ്ട്, ഒന്നുകിൽ മാലിന്യശേഖരണ കേന്ദ്രങ്ങളാകാം, അല്ലെങ്കിൽ മൂല്യസംഭരണ സങ്കേതങ്ങളാകാം.
വേഷങ്ങളല്ല, വിചാരങ്ങളും ഇടപെടലുകളുമാണ് പ്രധാനം. പുറമേ നിന്നുള്ള പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കിൽ അകം ദൃഢവും സത്യസന്ധവും ആകണം.
എത്ര തല്ലിത്തകർക്കുന്ന കരിമ്പിൽനിന്നും മധുരം മാത്രം പുറത്തുവരുന്നതിന്റെ കാരണം, ഓരോ നാരും മധുരംകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.