നന്മ മരം

നന്മയുടെ മരമായി നാം മാറുമ്പോഴാണ് തണലായും, പൂവായും, ഫലമായും, കൂടുകൂട്ടാനൊരു ഇടമായുമൊക്കെ നമുക്ക് ജീവിതത്തിൽ നന്മ പടർത്താനാവുന്നത്. എന്തിലും, ഏതിലും നന്മ കാണുമ്പോഴാണ് സമൂഹമാകെ അത് ഇരട്ടി ശോഭയോടെ പ്രതിഫലിക്കുന്നത്.

തിന്മയുടെ ആസുരതാണ്ഡവം എല്ലാ പരിധിയും വിട്ട്, പ്രപഞ്ച താളത്തെ തന്നെ ഇല്ലാതാക്കുന്ന വർത്തമാന കാലഘട്ടത്തിൽ, നന്മയുടെ പ്രതീകങ്ങളായി മാറാനാവട്ടെ നമ്മുടെ പ്രാർത്ഥന. വാക്കിലും നോക്കിലും നോക്കിക്കാണലിലും വിടരുന്ന നന്മ പൂത്തുലഞ്ഞ് സുഗന്ധം വിടർത്തുക പ്രവർത്തിയിലൂടെ തന്നെയാവണം. നന്മ മരത്തിൻ്റെ ഫലം രുചിക്കുന്നവരുടെ എണ്ണം ദിനംതോറും ഏറി വരട്ടേ.