മാറ്റത്തിനായി മണ്ഡലകാലം

വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തൊന്ന് ദിവസം മണ്ഡല കാലമായി നാം ആചരിക്കുകയാണല്ലോ. കഠിന വ്രതാനുഷ്ഠാനങ്ങൾ ഭക്തനെ ഭഗവാനാക്കുന്നു എന്ന ബാഹ്യമായ കൽപ്പനയ്ക്കപ്പുറം ഒരു മാനമുണ്ട് മണ്ഡലകാലത്തിന്. ചിന്തകളിൽ നിന്ന് ശീലങ്ങളും പിന്നീട് സ്വഭാവവും ഒടുവിൽ ഒരുവൻ്റെ വിധിയും രൂപപ്പെടുന്നുവെന്നതിനാൽ തന്നെ 41 ദിനങ്ങൾ അത്തരം പരുവപ്പെടുത്തലിന് ഏതൊരു മനുഷ്യനെയും തയ്യാറാക്കുന്നു.

ചിന്ത,ജീവിതവീക്ഷണം, ലക്ഷ്യബോധം, വായന, മാർഗ്ഗശുദ്ധി, ബോധ്യം, സ്വഭാവ രൂപീകരണം, ജ്ഞാനസമ്പാദനം, പ്രവർത്തനോൽസുകത, ഇവയൊക്കെ നിശ്ചയിച്ചുറപ്പിക്കാനും, അതിനായി ചിട്ടയോടെ, അച്ചടക്കത്തോടെ, മാർഗ്ഗരേഖ രചിക്കാനും, സംശുദ്ധമായി ലക്ഷ്യത്തിലെത്തിച്ചേരാനും, ലോകഗ്രസ്തമായ മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ, ഏവർക്കും ഒരു മണ്ഡലകാല വ്രതമെടുക്കാം.