വിശ്വാസം

പ്രപഞ്ചത്തിൻ്റെ അതി നിഗൂഢതകളെ കൗതുകത്തോടെ ആസ്വദിക്കുകയും, എല്ലാ സൃഷ്ടിയുടേയും അന്യൂനമായ പ്രത്യേകത ഉൾക്കൊള്ളുകയും വഴി നമുക്ക് ലഭിക്കുന്നത് അപാരമായ ആത്മബലമാണ്. മനുഷ്യ ജന്മം, ഒരേ സമയം മഹത്വമുള്ളതും എന്നാൽ നിസ്സാരവും എന്ന തിരിച്ചറിവ് നമ്മിൽ സനാതന മൂല്യങ്ങൾ നിറക്കുകയും, ഭയം, ആശങ്ക, നിരാശ തുടങ്ങിയ എല്ലാ ദു:ഖങ്ങളും ഇല്ലാതാക്കുകയും ചെയ്യും.

പ്രകൃതിചൈതന്യം നിറഞ്ഞു നിൽക്കുന്ന നമ്മിൽ അത്ഭുതകരമായ കർമ്മശേഷിയും, കരുത്തും നിറച്ച് ആത്മവിശ്വാസത്തിന്റെ നിറദീപങ്ങളായി സമൂഹത്തിന് വെളിച്ചമാവാൻ അത് നമ്മെ പ്രാപ്തരാക്കുക തന്നെ ചെയ്യും.