നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ വിട്ടുവീഴ്ചക്കുള്ള സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ അത് കൂടുതൽ പരീക്ഷണങ്ങൾക്ക് നമ്മെ പ്രാപ്തരാക്കും.ഇതിന്നർത്ഥം നിലപാടുകളിൽ നിന്ന് പിൻതിരിയുകയോ, അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ വെള്ളം ചേർക്കലോ അല്ല.
നന്മയുടെ പക്ഷം പിടിക്കാനും സമൂഹ ക്ഷേമത്തിനായി പ്രവർത്തിക്കുവാനും സ്വഭാവ വൈജാത്യങ്ങൾ പുലർത്തുന്നവരുമായുള്ള ബന്ധങ്ങൾ നിലനിർത്താനും അതിനൊക്കെ അപ്പുറം മന:ശാന്തി അനുഭവിക്കാനും വിട്ടുവീഴ്ച നമ്മെ സഹായിക്കും. നമുക്ക് ആത്മവിശ്വാസത്തോടെ വിട്ടുവീഴ്ചയുടെ സൗന്ദര്യം അനുഭവിക്കാനാവട്ടെ.