ഒരു ചെടിയിലെ ഇലകളെല്ലാം ജീവശാസ്ത്രപരമായി ഒന്നെങ്കിലും, അവ വ്യത്യസ്തമാണ്. ഒരമ്മയുടെ രണ്ടു മക്കളിൽ അവർ ഇരട്ടകളെങ്കിൽ പോലും കാഴ്ചയിൽ, ഇടപെടലിൽ, സ്വഭാവത്തിൽ, എന്തിന് ഇഷ്ടാനിഷ്ടങ്ങളിലൊക്കെ വേറിട്ടിരിക്കും.
വൈവിധ്യമെന്നത് പ്രപഞ്ച നിയമമാണ്. ഈ വൈജാത്യങ്ങളെല്ലാം നിലനിൽക്കുമ്പോഴും, അകക്കാമ്പിൽ എല്ലാം ഒന്നു തന്നെയെന്നതാണ് ലോക വിസ്മയം!